2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചുവന്ന ഗ്രഹത്തില്‍ പെര്‍സവെറന്‍സിന്റെ ലാന്റിങ് വീഡിയോ പുറത്തുവിട്ട് നാസ; കൂടെ ആദ്യ ശബ്ദറെക്കോര്‍ഡും

നാസയുടെ ഏറ്റവും പുതിയ ചൊവ്വ പര്യവേക്ഷണ വാഹനമായ പെര്‍സവെറന്‍സ് ചൊവ്വയിലിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഒരു ബഹിരാകാശ പേടകം അന്യഗ്രഹത്തില്‍ ഇറങ്ങിയതിന്റെ ഇത്രയും നിലവാരമുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവരുന്നത് ഇതാദ്യമാണ്.

മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍, ഓറഞ്ച്, വൈറ്റ് പാരച്യൂട്ട് തുറന്നിരിക്കുന്നതും റോക്കറ്റ് എഞ്ചിനുകള്‍ റോവറിനെ ഉപരിതലത്തിലേക്ക് താഴ്ത്തുമ്പോള്‍ ചുവന്ന പൊടി ഉയരുന്നതും ദൃശ്യങ്ങളില്‍ കാണുന്നു. റോവറിന്റെ ശബ്ദത്തിനൊപ്പം കാറ്റ് വീശുന്ന ശബ്ദമാണ് റെക്കോര്‍ഡില്‍ കേള്‍ക്കാന്‍ സാധിക്കുന്നത്.

 

നേരത്തെ നടത്തിയ ചൊവ്വ ദൗത്യങ്ങളില്‍നിന്നു വ്യത്യസ്തമായി പെഴ്‌സിവിയറന്‍സില്‍ ഉള്ളത് ഭൂരിഭാഗവും കളര്‍ കാമറകളാണ്.

ചൊവ്വയില്‍ ജീവന്റെ തുടിപ്പുകള്‍ അന്വേഷിച്ച് പെര്‍സെവെറന്‍സ് റോവര്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ഇറങ്ങിയത്.

2020 ജൂലൈ 30നു വിക്ഷേപിച്ച ദൗത്യം 7 മാസം കൊണ്ട് 48 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണു ചൊവ്വയിലെത്തിയത്.ഇതോടെ ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവറായി പെഴ്‌സിവീയറന്‍സ്. സോജണര്‍,ഓപ്പര്‍ച്യൂണിറ്റി,സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവയാണു മറ്റുള്ളവ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.