2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിവാഹപ്രായം 21 ലേക്കോ ? എസ്.കെ.എം.എം.എ വെബിനാര്‍ ഇന്ന്

പാലക്കാട് :കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന പെണ്‍കുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട് യുവതീ യുവാക്കളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ അകറ്റാന്‍ എസ്.കെ.എം.എം.എ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ വെബിനാര്‍ ഇന്ന് വൈകുന്നേരം ഏഴുമണിക്ക് നടക്കും. എസ് കെ എസ് എസ് എഫ് ഔദിയോഗിക യുട്യൂബ് ചാനലിലൂടെ തല്‍സമയ സംപ്രേഷണം ചെയ്യും .
സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ഉദ്ഘടനം ചെയ്യും. മണ്ണാര്‍ക്കാട് എം. എല്‍.എ അഡ്വ :സംശുദ്ധീന്‍, എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറി അബ്ദുസമദ് പൂകൊട്ടൂര്‍, എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ,എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഹബീബ്‌ഫൈസി, അഡ്വ പി സി മൊയ്തീന്‍ മഞ്ചേരി (കേരള ബാര്‍ കൗണ്‍സില്‍ മെമ്പര്‍, ചെയര്‍മാന്‍ കേരള ജൂനിയര്‍ ലോയവര്‍ വെല്‍ഫയര്‍ കമ്മിറ്റി)സമസ്ത ജില്ലാ സെക്രട്ടറി അലവി ഫൈസി കുളപ്പറമ്പ് ,എസ് കെഎംഎം എ ജില്ലാ പ്രസിഡന്റ് സാദാ ലിയാകാത്തലി ഹാജി ,ജനറല്‍ സെക്രട്ടറി അഡ്വ:നാസര്‍ കാളമ്പാറ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി ഫൈസി കോട്ടോപ്പാടം സെക്രട്ടറി ടി കെ മുഹമ്മദ് കുട്ടി എസ് വൈ എസ് ജില്ലാ സെക്രട്ടറി സലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ,എസ് എം എഫ് ജില്ലാ സെക്രട്ടറി വി എ സി കുട്ടി ഹാജി ,എസ് ഇ എ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റസാഖ് മാസ്റ്റര്‍ എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ഷമീര്‍ ഫൈസി കോട്ടോപ്പാടം എസ് കെ എസ് ബി വി ജില്ലാ പ്രസിഡന്റ് അജ്മല്‍ മംഗലശ്ശേരി പങ്കെടുക്കും.
വിവാഹപ്രായം ഏകോപിപ്പിക്കുന്നതിനായി പൊതുസമൂഹത്തിനുള്ള സംശയ നിവാരണത്തിനും അെവസരം ഉണ്ടാകും.
സമസ്തയുടെ പോഷക സംഘടനകള്‍,മദ്റസ മഹല്ല് വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെ ഈ വിവരങ്ങള്‍ അറിയിക്കണമെന്ന് പാലക്കാട് ജില്ലാ എസ് കെഎംഎംഎ ജില്ലാകമ്മറ്റി അഭ്യര്‍ഥിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.