2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ട്വന്റി മല്‍സരങ്ങള്‍ വര്‍ധിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിനെ ദോഷകരമായി ബാധിക്കുന്നുവെന്ന് മാര്‍ക്ക് ബൗച്ചര്‍

ജൊഹാനസ്ബര്‍ഗ്: ആധുനികകാലത്തിന് അനുയോജ്യമായ ക്രിക്കറ്റ് ഫോര്‍മാറ്റായി ടി ട്വന്റി വളര്‍ന്നതോടെ ടെസ്റ്റ് മല്‍സരങ്ങള്‍ക്കും ഏകദിനങ്ങള്‍ക്കും പ്രധാന്യംകുറയുന്നതില്‍ ആശങ്ക പങ്കുവച്ച് ദക്ഷിണാഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചര്‍. സമീപകാലത്ത് ദക്ഷിണാഫ്രിക്ക കളിച്ച ടെസ്റ്റ് മല്‍സരങ്ങളുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ആശങ്ക പങ്കുവച്ചത്. ഇംഗ്ലണ്ടിനോട് ടെസ്റ്റ് പരമ്പര 2-1ന് അടിയറവച്ചതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത മാസം ആസ്‌ത്രേലിയയില്‍ നടക്കുന്ന ട്വന്റി ലോകകപ്പിനു ശേഷം പരിശീലക സ്ഥാനമൊഴിയുമെന്ന് കഴിഞ്ഞ തിങ്കളാഴ്ച മാര്‍ക്ക് ബൗച്ചര്‍ പ്രഖ്യാപിച്ചിരുന്നു.
അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രാധാന്യം നഷ്ടപ്പെടാതിരിക്കാന്‍ ബോധപൂര്‍വമായ ഇടപെടലുകള്‍ ആവശ്യമാണെന്നും ടെസ്റ്റ് മല്‍സരങ്ങള്‍ കുറയുന്നത് ക്രിക്കറ്റിന് ഗുണകരമല്ലെന്നും മാര്‍ക്ക് ബൗച്ചര്‍ അഭിപ്രായപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News