2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ജിസിസി കെഎംസിസി കമ്മിറ്റി രൂപീകരിച്ചു

     ജിദ്ദ: മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്ത് ഒമ്പതാം വാർഡിലെ വിവിധ ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കെഎംസിസി പ്രവർത്തകരെ കൂട്ടി യോജിപ്പിച്ചു ജിസിസി കെഎംസിസി കമ്മിറ്റി രൂപീകരിച്ചു. ഓൺലൈൻ വഴി നടന്ന യോഗത്തിൽ വെച്ച് കോട്ടക്കൽ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് മാട്ടിൽ മാനു ഹാജി കമ്മിറ്റി പ്രഖ്യാപനം നടത്തി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി നാസിബുദ്ധീൻ കരേക്കാട്, മാറാക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറർ ഹംസ ചോഴിമടത്തിൽ, ഒമ്പതാം വാർഡ് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി സുബൈർ പുതുവള്ളി, യൂത്ത് ലീഗ് ഭാരവാഹികളായ അഡ്വ.: എ.കെ സകരിയ്യ, ബശീർ കൊട്ടാരത്ത്, അബ്ദുറഹ്‍മാൻ വാക്കയിൽ, കെഎംസിസി നേതാക്കളായ കെ. പി ബീരാൻ കുട്ടി കരേക്കാട്, വി.പി അലി മോൻ, എൻ കെ മൂസ, മുഹമ്മദ് കല്ലിങ്ങൽ തുടങ്ങിയവർ സംസാരിച്ചു. ശരീഫ് പുതുവള്ളി സ്വാഗതവും ഒ. പി ശിഹാബ് നന്ദിയും പറഞ്ഞു.

     പുതിയ കമ്മിറ്റി ഭാരവാഹികൾ: ഉപദേശക സമിതി ചെയർമാൻ: കെ.പി ബീരാൻ കുട്ടി കരേക്കാട്, പ്രസിഡന്റ് : വി. പി അലി മോൻ (ദുബായ്), വർക്കിംഗ് പ്രസിഡന്റ്: മുഹമ്മദ് കല്ലിങ്ങൽ (ജിദ്ദ), വൈസ് പ്രസിഡന്റുമാർ: പി. വി ശരീഫ് (അജ്‌മാൻ), അൻവർ മാട്ടിൽ (ജിദ്ദ), വി. പി അബു ഉള്ളാട്ടിൽ (അബുദാബി), അഹ്മദ് കുട്ടി കട്ടിലിയിൽ (അജ്‌മാൻ), വി. പി കുഞ്ഞിമോൻ (ദൈദ്), കെ . സിദ്ധീഖ് (ഖത്തർ). ജനറൽ സെക്രട്ടറി: ശരീഫ് പുതുവള്ളി (ദുബായ്), ഓർഗനൈസിംഗ് സെക്രട്ടറി: അമീർ കൊരട്ടിയൻ
(അജ്‌മാൻ), ജോ: സെക്രട്ടറിമാർ: വി. പി ശരീഫ് (ദുബായ്), എൻ,കെ ബഷീർ (ദൈദ്) , കുഞ്ഞു നെടുവഞ്ചേരി, വി. ബഷീർ (മതാം), വി.പി ജലീൽ (അബുദാബി), ടി. പി മഹ്‌റൂഫ് (അബുദാബി). ട്രഷറർ: ഒ .പി ശിഹാബ് (റിയാദ്).


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.