തിരൂര്‍: നാല് പതിറ്റാണ്ടോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. രോഗബാധിതയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കലാ കുടുംബത്തിലെ അംഗമായ അസ്മ അഞ്ചാം വയസിലാണ് പാടിത്തുടങ്ങിയത്. പിതാവ് ചാവക്കാട് ഖാദര്‍ ഭായ് ഗായകനും തബലിസ്റ്റുമായിരുന്നു. മാതാവ് ആമിന ബീവിയും ഗായികയായിരുന്നു. തബലിസ്റ്റായ മുഹമ്മദലി എന്ന ബാവയാണ് ഭര്‍ത്താവ്. ലവ് എഫ്.എം എന്ന ചിത്രത്തില്‍ അസ്മ പിന്നണി പാടിയിട്ടുണ്ട്.
മയ്യിത്ത് തിരൂരിനടത്ത് നിറമരുതൂര്‍ ജനതാ ബസാറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് നാലിന് കൂട്ടായികോതപ്പറമ്പ് റാത്തീബ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Comments are closed for this post.