പേരിയ: പേരിയ ചോയിമൂല കോളനിയില്‍ മാവോയിസ്റ്റുകളെത്തിയതായി തലപ്പുഴ സ്റ്റേഷനില്‍ പരാതി ലഭിച്ചു. ഇന്നലെ രാത്രി ഏഴിന് ശേഷമാണ് മാവോയിസ്റ്റ് സംഘമെത്തിയത്. കോളനിയിലെ ബിജുവിന്റെ വീട്ടിലെത്തിയ സംഘം അരിയും സാധനങ്ങളും വാങ്ങിയ ശേഷം കാടുകളിലേക്ക് മടങ്ങിയെന്നാണ് പറയുന്നത്.
ആയുധ ധാരികളായ സ്ത്രീ ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ വീട്ടിലേക്ക് വന്നതായും, മറ്റ് മൂന്ന് പേര്‍ പുറത്ത് കാത്ത് നില്‍ക്കുന്നുണ്ടെന്നും മാവോയിസ്റ്റുകള്‍ പറഞ്ഞതായും വീട്ടുകാര്‍ പറഞ്ഞു. വീട്ടിലെത്തിയ സംഘം ഭക്ഷണം വാങ്ങി കഴിച്ചതായും, അരിയും പലചരക്ക് സാധനവും കൊണ്ടു പോയതായും വീട്ടുകാര്‍ പറയുന്നു. കൂടാതെ കൈയിലുള്ള മൊബൈല്‍ ഫോണും മറ്റും ചാര്‍ജ് ചെയ്തുവെന്നും ഇവര്‍ പറയുന്നുണ്ട്.
Comments are closed for this post.