2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; രണ്ട് പേര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്

കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; രണ്ട് പേര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്

കണ്ണൂര്‍: കണ്ണൂര്‍ അയ്യന്‍കുന്ന് വനത്തില്‍ മാവോയിസ്റ്റുകളും, തണ്ടര്‍ബോള്‍ട്ട് സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍. വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വന്‍ സ്‌ഫോടന ശബ്ദവും, വെടിയൊച്ചയും കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്ത് പൊലിസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ഇന്ന് രാവിലെയോടെയാണ് സംഭവം. അയ്യന്‍കുന്ന് ഉരുപ്പുകുറ്റി വനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചന്നും, തുടര്‍ന്നാണ് തിരിച്ച് വെടിവെച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.

സംഭവ സ്ഥലത്ത് നിന്ന് മൂന്ന് തോക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്. വയനാട്ടില്‍ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി കണ്ണൂര്‍ വനമേഖലയില്‍ വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ കരിക്കോട്ടക്കരിയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്നാണ് ഇന്ന് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ മാവോയിസ്റ്റുകളുടെ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നതായാണ് സംശയം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.