2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഭരണകൂടങ്ങൾ ഭരണഘടനയുടെ സംരക്ഷകരാകണം: മനുഷ്യജാലിക റിയാദ്

റിയാദ്: ദീർഘ നാളത്തെ നിരന്തരമായ ചർച്ചകളുടേയും ദീർഘ വീക്ഷണത്തോടെയും, ഇന്ത്യയിലെ വൈജാത്യങ്ങളേയും ബഹുസ്വരതയേയും ഉൾക്കൊണ്ട് തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകരാകാൻ ഭരണകൂടങ്ങൾ തയ്യാറാവണമെന്ന് ശാഫി മാസ്റ്റർ കരുവാരക്കുണ്ട് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സമസ്ത ഇസ്‌ലാമിക് സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി, ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ’ എന്ന പ്രമേയത്തിൽ നടത്തിയ മനുഷ്യ ജാലിക യിൽ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു എസ് ഐ സി എഡ്യൂ വിങ് കൺവീനറായ ശാഫി മാസ്റ്റർ.

പൗരന്മൗമാരുടെ ലിക അവകാശങ്ങൾ സംരക്ഷിക്കുകയും ന്യൂനപക്ഷ ങ്ങൾ തുടർച്ചയായി അവഗണിക്കപ്പെടുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. എസ് ഐ സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കോയ വാഫി അദ്ധ്യക്ഷത വഹിച്ചു.
സൈതലവി ഫൈസി പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. സ്വാലിഹ് മാസ്റ്റർ പരപ്പൻപൊയിൽ ദേശീയോദ്ഗ്രഥന ഗാനം ആലപിച്ചു.

സമീർ പുത്തൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുബൈർ ഹുദവി വെളിമുക്ക് പ്രമേയം അവതരിപ്പിച്ചു. ശാഹിദ് മാസ്റ്റർ (കെ എം സി സി) സുരേഷ് ലാൽ കൃഷ്ണ (കേളി) അബ്ദുൽ റഹ്മാൻ മുസ്‌ല്യാർ സംസാരിച്ചു.
അബൂബക്കർ ഫൈസി വെള്ളില, അബ്ദുറഹ്മാൻ ഫറോക്ക്, ഉമർ കോയ ഹാജി യൂനിവേഴ്സിറ്റി തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുൽ ഗഫൂർ ചുങ്കത്തറ, അഷ്റഫ് വളാഞ്ചേരി, ഫാസിൽ കണ്ണൂർ, മുബാറക് അരീക്കോട്, സുബൈർ തൃശൂർ, മൻസൂർ പണിക്കരപുര നേതൃത്വം നൽകി.

മുജീബ് ഫൈസി മമ്പാട് പ്രാരംഭ പ്രാർത്ഥനക്കും സജീർ ഫൈസി സമാപന പ്രാർത്ഥനക്കും നേതൃത്വം നൽകി.
എസ് ഐ സി റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സലീം വാഫി മുത്തേടം സ്വാഗതവും വർക്കിംഗ് സെക്രട്ടറി ഷുഹൈബ് വേങ്ങര നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.