സൗദി പ്രൊ ലീഗില്‍ അല്‍ നസറിന്റെ കിരീട സ്വപ്‌നങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. ലീഗിലെ മുഴുലന്‍ ക്ലബ്ബുകള്‍ക്കും ഇനി ഓരോ കളികള്‍ മാത്രം അവശേഷിക്കവെ അല്‍-ഇത്തിഹാദ് പ്രൊ ലീഗ് കിരീടവും, ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് യോഗ്യതയും സ്വന്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ലീഗില്‍ രണ്ടാം സ്ഥാനത്തുളള അല്‍ നസറിന് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് യോഗ്യത ലഭിക്കണമെങ്കില്‍ ഇനി യോഗ്യതാ മത്സരങ്ങള്‍ ജയിക്കേണ്ടതുണ്ട്.റൊണാള്‍ഡോയെ ക്ലബ്ബിലെത്തിച്ചിട്ടും ലീഗ് കിരീടം സ്വന്തമാക്കാന്‍ കഴിയാത്തത് ക്ലബ്ബ് മാനേജ്‌മെന്റിനും റൊണാള്‍ഡോക്കും വലിയ ക്ഷീണമായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാലിപ്പോള്‍ അല്‍ നസറിനെ കിരീടം ചൂടിക്കുക എന്ന ലക്ഷ്യത്തോടെ ക്ലബ്ബ് മാനേജ്‌മെന്റ് പുതിയ കോച്ചിനെ ക്ലബ്ബിലേക്ക് നിയമിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത പുറത്ത് വരുന്നുണ്ട്.മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ പരിശീലകനായ മാനുവല്‍ പെല്ലെഗ്രിനിയാണ് സൗദി ക്ലബ്ബിന്റെ പുതിയ പരിശീലകനായി എത്തുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ഡി സ്‌പോര്‍ട്ട്‌സാണ് പെല്ലെഗ്രിനി അല്‍ നസറിലേക്ക് എത്തും എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.
നിലവില്‍ ലാ ലിഗ ക്ലബ്ബായ റിയല്‍ ബെറ്റിസിന്റെ പരിശീലകനായ പെല്ലെഗ്രിനി ക്വബ്ബിന് യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടിക്കൊടുത്തിരിക്കുകയാണ്. 69കാരനായ പരിശീലകന്‍ അല്‍ നസറിനെ പരിശീലിപ്പിക്കാന്‍ തയ്യാറായാല്‍ മുന്‍പ് റയല്‍ മഡ്രിഡില്‍ റൊണാള്‍ഡോയെ പരിശീലിപ്പിച്ചതിന് ശേഷം വീണ്ടും റൊണാള്‍ഡോയും പെല്ലിഗ്രിനിയും ക്ലബ്ബില്‍ ഒന്നിച്ചെത്താന്‍ ഇടയാകും.
പെല്ലിഗ്രിനിയെക്കൂടാതെ മുന്‍ ബാഴ്‌സലോണ മാനേജരായ ലൂയിസ് എന്റിക്കയേയും, മുന്‍ അര്‍ജന്റൈന്‍ പരിശീലകനായ മാഴ്‌സലോ ഗല്ലാര്‍ഡോയേയും അല്‍ നസര്‍ നോട്ടമിട്ടിട്ടുണ്ടെന്നും ഡി സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.അതേസമയം പ്രൊ ലീഗില്‍ 29 മത്സരങ്ങളില്‍ നിന്നും 19 വിജയങ്ങളുമായി 64 പോയിന്റാണ് അല്‍ നസര്‍ സ്വന്തമാക്കിയിരിക്കുന്നത്. ലീഗില്‍ ഒന്നാം സ്ഥാനത്തുളള അല്‍-ഇത്തിഹാദിന് 69 പോയിന്റാണുളളത്.
Comments are closed for this post.