2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഉപഭോക്താക്കള്‍ക്ക് പ്രിയം ഓട്ടോമറ്റിക്ക് കാറുകള്‍; മാനുവല്‍ കാര്‍ വിപണിയിടിയുന്നു;സര്‍വ്വെ റിപ്പോര്‍ട്ട്

ലോകത്ത് വാഹന പ്രേമികള്‍ക്കിടയില്‍ ഓട്ടോമറ്റിക്ക് കാറുകളുടെ പ്രചാരം വര്‍ദ്ധിക്കുന്നതായും മാനുവല്‍ കാര്‍ വാങ്ങുന്നവരുടെ എണ്ണം കുറയുന്നതായും റിപ്പോര്‍ട്ട്. അമേരിക്ക,കാനഡ,ജപ്പാന്‍,ചൈന എന്നീ മാര്‍ക്കറ്റുകളില്‍ 95 ശതമാനത്തിലേറെയും ഓട്ടോമാറ്റിക്ക് കാറുകളാണ് പുറത്തിറങ്ങുന്നത്. ദക്ഷിണകൊറിയയില്‍ ഇത് നൂറ് ശതമാനമാണ്.കണക്കുകള്‍ പ്രകാരം 2000ത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ മാനുവല്‍ ഗിയര്‍ബോക്‌സുമായി ഇറങ്ങുന്ന വാഹനങ്ങള്‍ 8995 ശതമാനമായിരുന്നു. ഇത് 2022ആകുമ്പോഴേക്കും 34 ശതമാനമായി കുത്തനെ കുറയുന്നുണ്ട്. ഈ വര്‍ഷം തന്നെ ആദ്യ പകുതിയില്‍ യൂറോപ്പില്‍ വിറ്റ 32 ശതമാനം കാറുകളില്‍ മാത്രമാണ് മാനുവല്‍ ഗിയര്‍ബോക്‌സുള്ളത്. രാജ്യം തിരിച്ചുള്ള കണക്കെടുത്താല്‍ ഏറ്റക്കുറച്ചിലുകളുണ്ടാവും.

ലോകത്താകമാനം പുതുതായി വാഹനം സ്വന്തമാക്കുന്നവര്‍ ഓട്ടോമറ്റിക്ക് കാറുകളിലേക്കാണ് ആകര്‍ഷിക്കപ്പെടുന്നത്.
രൈവിങ് എളുപ്പമാക്കുന്നുവെന്നതാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്റെ പ്രധാന സവിശേഷത. കയറ്റങ്ങളില്‍ വാഹനം നിര്‍ത്തിയ ശേഷം മുന്നോട്ടോ പിന്നോട്ടോ എടുക്കേണ്ടി വന്നാലും പിഴവുകളില്ലാതെ ചെയ്യാന്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന് സാധിക്കും. തിരക്കും ഗതാഗതക്കുരുക്കുമുള്ള നഗരങ്ങളിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഡ്രൈവിങ് അനായാസമാക്കുന്നു.

എന്നാല്‍ വികസ്വര-അവികസിത രാജ്യങ്ങളിലേക്ക് എത്തുമ്പോള്‍ മാനുവല്‍ കാറുകളുടെ പ്രസക്തിക്ക് ഈ രാജ്യങ്ങളില്‍ ഇതുവരെ കുറവ് സംഭവിച്ചിട്ടില്ലെന്ന് കാണാന്‍ കഴിയും.ലാറ്റിന്‍ അമേരിക്കയിലും തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളിലുമെല്ലാം ഇപ്പോഴും വില്‍ക്കപ്പെടുന്ന പുതിയ കാറുകളില്‍ 30 ശതമാനത്തോളം മാനുവല്‍ ട്രാന്‍സ്മിഷനുള്ളവയാണ്.

   

Content Highlights:manual transmissions losing popularity globally says study

ഓട്ടോമൊബൈൽ വാർത്തകൾക്കായി ​ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/L5VT8iIlC86B0SBAKlOU6W


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.