2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മന്‍സൂര്‍ വധക്കേസില്‍ ആദ്യ അറസ്റ്റ്; സി.പി.എം ഓഫിസുകള്‍ ആക്രമിച്ച കേസില്‍ 12 ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: പാനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. പൊലിസ് നേരത്തെ കസ്റ്റഡിയിലുള്ള സി.പി.എം പ്രവര്‍ത്തകന്‍ ഷിനോസിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം സി.പി.എം ഓഫിസുകള്‍ക്ക് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് 12 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. വിലാപയാത്രയില്‍ പങ്കെടുത്ത 12 ലീഗ് പ്രവര്‍ത്തകരെയാണ് ചൊക്ലി പൊലിസ് കസ്റ്റഡിയിലെടുത്തത്.

തെരഞ്ഞെടുപ്പ് ദിവസം രാത്രി എട്ടരയോടെയാണ് സി.പി.എം പ്രവര്‍ത്തകര്‍ പിതാവിന്റെ മുന്നിലിട്ട് മന്‍സൂറിനെ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരന്‍ മുഹ്‌സിനെ അക്രമികള്‍ വിലിച്ചിഴച്ച് കൊണ്ടുപോയി അക്രമിക്കുന്നത് കണ്ട മന്‍സൂര്‍ അത് തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് അക്രമികള്‍ മന്‍സൂറിനെ ബോംബെറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം മന്‍സൂറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര മോന്താലില്‍നിന്നു പുറപ്പെട്ടശേഷം രാത്രി എട്ടോടെയാണ് സി.പി.എം ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ബാവാച്ചി റോഡിലെ സി.പി.എം. പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസും പെരിങ്ങത്തൂര്‍ ബ്രാഞ്ച് ഓഫിസും വൈദ്യുതി ഓഫിസിനു സമീപത്തെ ആച്ചുമുക്ക് ലോക്കല്‍ കമ്മിറ്റി ഓഫിസിനും നേരെയായിരുന്നു ആക്രമം.അടികടവത്തൂര്‍ ഇരഞ്ഞീന്‍കീഴില്‍ ഇ.എംഎസ്. സ്മാരക വായനശാലയും കൃഷ്ണപ്പിള്ള മന്ദിരമായ ഇരഞ്ഞീന്‍കീഴില്‍ ബ്രാഞ്ച് ഓഫിസും അക്രമിക്കപ്പെട്ടു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.