2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മന്‍സൂര്‍ വധം: മുഖ്യപ്രതികളായ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  • അറസ്റ്റിലായത് ബോംബെറിഞ്ഞ സംഗീതും വിപിനും

കണ്ണൂര്‍: പാനൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതവുമായ ബന്ധപ്പെട്ട് രണ്ടു പ്രതികളെകൂടി പൊലിസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതികളാണ് പിടിയിലായിരിക്കുന്നത്. വിപിന്‍, സംഗീത് എന്നിവരാണ് അറസ്റ്റിലായത്. മന്‍സൂറിനെ ബോംബെറിഞ്ഞത് പുല്ലൂക്കര സ്വദേശിയായ
 വിപിനാണെന്നാണ് പറയുന്നത്.

ഇരുവരും മോന്താന്‍ പാലത്തിനടുത്തായി ഒളിവില്‍ കഴിഞ്ഞുവരവേയാണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇവരെ പൊലിസ് അറസ്റ്റ് ചെയ്യുന്നത്. കേസില്‍ മൂന്നാം പ്രതിയാണ് സംഗീത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.