തൃശ്ശൂര്‍: മണ്ണുത്തി വടക്കഞ്ചേരി പാതയുടെ നിര്‍മാണവും കുതിരാന്‍ തുരങ്കവും പൂര്‍ത്തീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് രമ്യ ഹരിദാസ് എം.പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
പ്രവൃത്തി ആരംഭിച്ച് 10 വര്‍ഷമായ ഈ പാതയുടെ നിര്‍മാണം 2020 ഡിസംബര്‍ മാസത്തിനു മുന്‍പ് പൂര്‍ത്തീകരിക്കുമെന്ന് പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി നല്‍കിയ ഉറപ്പ് പ്രകാരം പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്.
നാഷണല്‍ ഹൈവേ അതോറിറ്റി പണി പൂര്‍ത്തീകരിക്കാന്‍ യാതൊരു താല്‍പര്യവും കാട്ടുന്നില്ലെന്നും കരാര്‍ ഏറ്റെടുത്ത കമ്പനി പണി ഉപേക്ഷിച്ച് പോയതായാണ് അറിയുന്നത്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ശൂന്യവേളയില്‍ സബ്മിഷനില്‍ രമ്യ ഹരിദാസ് ആവശ്യപ്പെട്ടു.
Comments are closed for this post.