ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ രണ്ടു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. സിസോദിയയുടെ ജാമ്യാപേക്ഷ സിബിഐ കോടതി മാര്‍ച്ച് 10ന് പരിഗണിക്കും.
സിസോദിയ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മൂന്ന് ദിവസത്തേക്കു കൂടി കസ്റ്റഡി നീട്ടണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, തന്നെ കസ്റ്റഡിയില്‍ വച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് സിസോദിയ പറഞ്ഞു. സി.ബി.ഐയ്ക്ക് പുതുതായിട്ട് ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച്ച വൈകീട്ടാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. 2021-22 കാലഘട്ടത്തിലെ ഡല്‍ഹി മദ്യ നയത്തില്‍ അഴിമതി ആരോപിച്ചാണ് അറസ്റ്റ്. തുടര്‍ന്ന് അഞ്ചു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
Comments are closed for this post.