2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മണിപ്പൂര്‍ മുതല്‍ മുംബൈ വരെ; രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര ജനുവരി 14 മുതല്‍

14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ 62,00 കിലോമീറ്റര്‍ സഞ്ചരിക്കും

മണിപ്പൂര്‍ മുതല്‍ മുംബൈ വരെ; രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര ജനുവരി 14 മുതല്‍

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ന്യായ് യാത്ര പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മണിപ്പൂരില്‍ നിന്ന് മുംബൈയിലേക്കാണ് യാത്ര. ജനുവരി 14 ന് ആരംഭിക്കുന്ന യാത്ര മുംബൈയില്‍ മാര്‍ച്ച് 20 ന് അവസാനിക്കും. 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ 62,00 കിലോമീറ്റര്‍ സഞ്ചരിക്കും.

മണിപ്പുര്‍,നാഗാലാന്‍ഡ് അസം, മേഘാലയ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഭാരത് ന്യായ് യാത്ര കടന്നുപോവുക.

പ്രത്യേകം തയ്യാറാക്കിയ ബസിലാകും സഞ്ചാരം. ചില സ്ഥലങ്ങളില്‍ കാല്‍നടയായും സഞ്ചരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ മണിപ്പൂരില്‍ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. ഇന്ത്യ സഖ്യത്തിലെ കക്ഷികളെ യാത്രയില്‍ പങ്കെടുപ്പിക്കുന്നതില്‍ ആലോചന നടക്കുന്നതായി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.

   

150 ദിവസങ്ങള്‍ കൊണ്ട് 4500 കിലോമീറ്ററാണ് ഒന്നാം ഭാരത് ജോഡോ യാത്രയില്‍ രാഹുലും സംഘവും പിന്നിട്ടത്. 2022 സെപ്തംബര്‍ ആറിന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര ജനുവരി 30ന് ജമ്മു കശ്മിരിലാണ് അവസാനിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.