ഇംഫാല്‍: മണിപ്പുരില്‍ ചുരാചന്ദ്പുരില്‍ വെടിവയ്പ്പില്‍ യുവാവ് കൊല്ലപ്പെട്ടു. കാമന്‍ലോക്കിലുണ്ടായ വെടിവയ്പ്പില്‍ നാല് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. കുക്കി വിഭാഗക്കാരനാണ് കൊല്ലപ്പെട്ടത്. മെയ്‌തെയ് വിഭാഗമാണ് വെടിവച്ചതെന്നാണ് ആരോപണം. സൈന്യവും അസം റൈഫിളും സ്ഥലത്തെത്തി. കലാപം അവസാനിപ്പിക്കാന്‍ സമാധാന ശ്രമങ്ങള്‍ക്കായി ഗവര്‍ണര്‍ അനുസൂയ യുകെയും മുഖ്യമന്ത്രിയും മന്ത്രിമാരും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സമിതി മെയ്‌തെയ് കുകി വിഭാഗങ്ങളിലെ വിവിധ സംഘടനകളുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് വീണ്ടും വെടിവയ്പ്പ് മേയ് 3ന് ചുരാചന്ദ്പുരില്‍ ആരംഭിച്ച മെയ്‌തെയ്-കുക്കി വംശീയകലാപം മിനിറ്റുകള്‍ക്കകം മറ്റു സ്ഥലങ്ങളിലേക്കു വ്യാപിക്കുകയായിരുന്നു. തെന്‍ഗ്‌നോപാല്‍ ജില്ലയിലാണ് ഇന്ത്യാ-മ്യാന്‍മര്‍ അതിര്‍ത്തിലെ വാണിജ്യപട്ടണമായ മോറെ. ഇംഫാലിനു തൊട്ടുപിറകെ മോറെയിലും കലാപം പൊട്ടിപ്പുറപ്പെട്ടു. കുക്കികള്‍ക്കും നാഗാ ഗോത്രക്കാര്‍ക്കും മുന്‍തൂക്കമുള്ള ജില്ലയാണ് തെന്‍ഗ്‌നോപാല്‍. മെയ്‌തെയ് വംശജനായ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഇംഫാലിലേക്ക് പലായനം ചെയ്തിരുന്നു.
Comments are closed for this post.