ഇംഫാല്‍: മണിപ്പൂരില്‍ സൈന്യത്തിന് നേരെ വെടിവെപ്പ്. ബിഷ്ണുപൂര്‍ മേഖലയിലാണ് വെടിവെപ്പ് നടന്നത്.അക്രമികള്‍ കവര്‍ന്ന ആയുധങ്ങള്‍ തിരിച്ചുപിടിക്കാനായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അക്രമികള്‍ക്കു നേരെ തിരിച്ചടിച്ചതായി സൈന്യം പറഞ്ഞു. ഒരാള്‍ പരുക്കുകളോടെ പിടിയിലായിട്ടുണ്ട്.
അതേസമയം, ആയുധങ്ങള്‍ക്കായി കുകി, മെയ്‌തെയ് മേഖലകളില്‍ പരിശോധന തുടരുകയാണ്. മെയ്‌തെയ് മേഖലയില്‍ നിന്ന് 1057 ആയുധങ്ങളും 14201 വെടിയുണ്ടകളും പിടിച്ചെടുത്തു. കുകി മേഖലയില്‍ നിന്ന് 138 ആയുധങ്ങളും 121 വെടിയുണ്ടകളും പിടിച്ചെടുത്തു. ആയുധങ്ങള്‍ ബങ്കറുകളിലാണുള്ളത്. സേനയുടെ സഹായത്തോടെ ആയുധങ്ങള്‍ തീരിച്ചുപിടിക്കുകയാണ് പൊലിസ്.
മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവില്ല. മെയ്‌തെയ് കുകി വിഭാഗങ്ങളുടെ അതിര്‍ത്തി മേഖലകളില്‍ വെടിവെപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. രണ്ടു പൊലിസുകാര്‍ക്ക് പരിക്കേറ്റു.
രണ്ടാം ഇന്ത്യാ റിസര്‍വ് ബറ്റാലിയന്റെ ആയുധപുരയില്‍ നിന്നും മുന്നൂറിലധികം തോക്കുകളാണ് മെയ്‌തെയ് വിഭാഗം കവര്‍ന്നെടുത്തത്. സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ 40 വാഹനങ്ങളിലായി എത്തിയാണ് തോക്കുകളും ഗ്രനേഡുകളും ഉള്‍പ്പെടെ കടത്തിക്കൊണ്ടു പോയത്. ഇന്‍ഫാല്‍ മോറെ ദേശീയപാതയില്‍ ആക്രമണം നടത്താനായി ആയിരക്കണക്കിന് പേരാണ് തമ്പടിച്ചിരിക്കുന്നത്.
PRESS NOTE
— Manipur Police (@manipur_police) August 5, 2023
Imphal, the 05th August, 2023:
There is report vide a press release dated 05th August, 2023 highlighting looting of arms and ammunitions from different police stations and armouries in the valley districts only. The information is misleading to the extent that arms…
അതിനിടെ മണിപ്പൂരില്‍ നിയമസഭാ സമ്മേളനം ആഗസ്ത് 21ന് ആരംഭിക്കും. മെയില്‍ കലാപമുണ്ടായതിന് ശേഷം ഇതാദ്യമായാണ് സഭാ സമ്മേളനം നടക്കുന്നത്. സംഘര്‍ഷം ആരംഭിച്ചു മൂന്നു മാസം പിന്നിട്ട ശേഷമാണ് നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയത്.
Comments are closed for this post.