2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മണിപ്പൂരിലെ സംഭവം രാജ്യത്തിന് അപമാനം; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി

മണിപ്പൂരിലെ സംഭവം രാജ്യത്തിന് അപമാനം; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമം രാജ്യത്തിന് അപമാനമാണെന്നും കുറ്റവാളികള്‍ക്കു മാപ്പില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

‘ മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാവില്ല. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പു നല്‍കുന്നു. നിയമപ്രകാരം നടപടിയെടുക്കും. മണിപ്പൂര്‍ സംഭവം ഏതൊരു പരിഷ്‌കൃത രാജ്യത്തിനും ലജ്ജാകരമാണ്. ‘- പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങളിലെ നിയമവ്യവസ്ഥ ശക്തമെന്നു മുഖ്യമന്ത്രിമാര്‍ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്‍പ് മാധ്യമങ്ങളോടു സാരിക്കുകയായിരുന്നു അദ്ദേഹം.

മെയ് നാലിന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള കാങ്‌പോക്പിയില്‍ നടന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. യുവതികളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തുന്നതും ലൈംഗികമായി ഉപദ്രവിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രണ്ട് പേരും കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അക്രമികള്‍ ഇവരെ പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നതും ദൃശ്യങ്ങളിലുണ്ട്. മെയ്‌തെയ് വിഭാഗക്കാരാണ് സംഭവത്തിന് പിന്നലെന്നാണ് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ ആരോപണം. മെയ്തികള്‍ക്ക് എസ്.ടി പദവി നല്‍കണമെന്ന വിഷയത്തെ ചൊല്ലി മണിപ്പൂരില്‍ കലാപം ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സംഭവം അരങ്ങേറിയത്.

“Manipur Incident Shamed Country, Guilty Will Not Be Spared”: PM


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.