2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

മണിപ്പൂരിലെ കോണ്‍ഗ്രസ് എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു

ഇംഫാല്‍: മണിപ്പൂരിലെ കോണ്‍ഗ്രസ് എം.എല്‍.എ ഗിന്‍ഷ്വാന്‍ഹു പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇംഫാലില്‍ ബി.ജെ.പി പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ സഹായിച്ച എം.എല്‍.എയാണിയാള്‍.

60 അസംബ്ലി സീറ്റില്‍ 28 നേടി വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ അസ്ഥാനത്താക്കി 21 സീറ്റ് മാത്രം നേടിയ ബി.ജെ.പി മറ്റു ചെറുകക്ഷികളെ പിടിച്ച് സര്‍ക്കാരുണ്ടാക്കുകയായിരുന്നു. എന്‍.പി.പിയിലേയും എന്‍.പി.എഫിലെയും നാലു വീതം അംഗങ്ങളെക്കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരംഗവും കോണ്‍ഗ്രസ് അംഗമായ ഗ്വിന്‍ഷ്വാന്‍ഹുവും പിന്തുണയ്ക്കുകയായിരുന്നു.

ഇതിനു പിന്നാലെ ഇയാളെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി നോങ്‌തോംബം ബിരണ്‍ സിങും ബി.ജെ.പി അധ്യക്ഷന്‍ ക്ഷ് ഭാബാനന്ദ സിങും രംഗത്തെത്തിയിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News