കോട്ടയം: മാണി സി. കാപ്പന് ഇനി സ്വന്തം പാർട്ടി. ‘കേരള ഡെമോക്രാറ്റിക് പാര്‍ട്ടി’ എന്ന പേരിൽ ആകും പാർട്ടി അറിയപ്പെടുക. എന്‍.സി.പി വിട്ട് യു.ഡി.എഫിനൊപ്പം ചേർന്ന മാണി സി. കാപ്പന്റെ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരം ലഭിച്ചു.
എന്‍.സി.കെ, ഡി.സി.കെ എന്ന പേരുകള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചില്ല. കേരള ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന പേരാണ് ലഭിച്ചത്. ചുരുക്ക എഴുത്തിൽ കെ.ഡി.പി എന്നാകും അറിയപ്പെടുക. മാണി സി. കാപ്പന്‍ തന്നെയാണ് നേതാവ് എന്നും എം.എല്‍.എ സ്ഥാനം തല്‍ക്കാലം രാജിവെക്കില്ലെന്നും നേതാക്കള്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പാര്‍ട്ടിക്കു 14 ജില്ല കമ്മിറ്റികളും 109 നിയോജക മണ്ഡലം കമ്മിറ്റികളും പോഷക സംഘടനകളും നിലവിലുണ്ട്.
Comments are closed for this post.