തിരുവനന്തപുരം: പാലാ സീറ്റ് സംബന്ധിച്ച് എന്‍.സി.പിയില്‍ തര്‍ക്കം രൂക്ഷമായിരിക്കേ പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടും പരിഹാരമായില്ല. പാലാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് മാണി സി കാപ്പന്‍ ആവര്‍ത്തിച്ചപ്പോള്‍ ഇടതു മുന്നണി വിടില്ലെന്ന് ശശീന്ദനും നിലപാടെടുത്തു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഇരുവരും ഇന്ന് ചര്‍ച്ച നടത്തിയിരുന്നു.
നാല്‍പത് വര്‍ഷത്തോളം പോരാടി നേടിയ സീറ്റാണ് പാലയെന്നും അത് വിട്ടുകൊടുത്തുള്ള ഒരു ഒത്തുതീര്‍പ്പിനും എന്‍.സി.പി ഇല്ലെന്നുമായിരുന്നു മാണി സി.കാപ്പന്റെ നിലപാട്.
പാലാ സീറ്റില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ടി.പി. പീതാംബരന്‍ പക്ഷം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വഴിയേ പോകുന്നവര്‍ക്ക് സീറ്റ് വിട്ടുകൊടുക്കാനാവില്ല. അവകാശവാദം ഉയര്‍ന്നപ്പോള്‍ സിപിഎം നിലപാട് വ്യക്തമാക്കണമായിരുന്നുവെന്നും പീതാംബരന്‍ പറഞ്ഞു.
അതേ സമയം എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ നാളെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.
Comments are closed for this post.