2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മംഗളൂരുവിലേക്ക് ആര്‍ക്കും പ്രവേശനമില്ല: മുന്‍ സ്പീക്കര്‍ രമേശ് കുമാര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ വിമാനത്താവളത്തില്‍ തടഞ്ഞു

 

മംഗളൂരു: മാധ്യമപ്രവര്‍ത്തകരെ അടക്കം തടഞ്ഞുകൊണ്ട് മംഗളൂരുവില്‍ കടുത്ത പൊലിസ് നിയന്ത്രണം. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ കര്‍ണാടക മുന്‍ സ്പീക്കര്‍ രമേശ് കുമാര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ പൊലിസ് തടഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെത്തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മംഗളൂരു സന്ദര്‍ശിക്കാനെത്തിയതാണ് കോണ്‍ഗ്രസ് നേതാക്കള്‍.

ഇന്നലെ നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തിലാവുകയും പൊലിസ് വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഡിസംബര്‍ 22 വരെ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.


 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.