ന്യുഡല്‍ഹി: ഡല്‍ഹി മദ്യനയകേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റില്‍. എട്ട് മണിക്കൂര്‍ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് സി.ബി.ഐ അറസ്റ്റ് രേഖപ്പെടുത്തിയത്. ജയിലില്‍ കിടക്കേണ്ടിവന്നാലും തനിക്ക് പ്രശ്‌നമില്ലെന്ന് ചോദ്യംചെയ്യലിനു ഹാജരാകുന്നതിന് മുന്‍പ് സിസോദിയ ട്വീറ്റ് ചെയ്തിരുന്നു.
സി.ബി.ഐ ആസ്ഥാനത്തിന് ചുറ്റുമുള്ള റോഡുകളില്‍ പൊലീസ് ബാരിക്കേഡ് വച്ച് പ്രവര്‍ത്തകരെ നിയന്ത്രിക്കുകയാണ്. സിസോദിയയുടെ വീടിന് മുന്‍പില്‍ പൊലീസിനെ വിന്യസിച്ചിട്ടു.ഫെബ്രുവരി 19ന് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നു സിസോദിയയോട് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഡല്‍ഹിയുടെ ധനമന്ത്രി കൂടിയായ അദ്ദേഹം, ഡല്‍ഹി ബജറ്റ് അവതരിപ്പിക്കാന്‍ ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടു. തുടര്‍ന്ന് സിബിഐ സമയം നീട്ടിനല്‍കുകയായിരുന്നു.
എക്‌സൈസ് വകുപ്പടക്കം ഭരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സി.ബി.ഐ എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സിസോദിയയാണ് ഒന്നാം പ്രതി. ഡല്‍ഹി എക്‌സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതിര്‍ന്ന രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സിസോദിയയുമായി ചേര്‍ന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികള്‍ക്ക് അനധികൃതമായി ടെന്‍ഡര്‍ ഒപ്പിച്ച് നല്‍കിയെന്നാണ് സി.ബി.ഐ കണ്ടെത്തല്‍.
Comments are closed for this post.