യൂറോപ്പാ ലീഗിലെ പ്രീക്വാര്‍ട്ടര്‍ ക്വാളിഫിക്കേഷന്‍ മത്സരത്തിന്റെ രണ്ടാം പാദത്തില്‍ ബാഴ്‌സലോണയെ തകര്‍ത്ത് വിജയം സ്വന്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍യുണൈറ്റഡ്. ബാഴ്‌സലോണയെ 2-1ന് പരാജയപ്പെടുത്തിയാണ് യുണൈറ്റഡിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. ആദ്യ പാദത്തില്‍ ബാഴ്‌സയുടെ തട്ടകത്തില്‍ 2-2ന് സമനില പിടിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം പാദത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിട്ടിരുന്നില്ല.
മത്സരത്തില്‍ ആദ്യം ലീഡെടുത്തത് ബാഴ്‌സയായിരുന്നു. 18ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് കറ്റാലന്‍ സംഘത്തിനെ മുന്നിലെത്തിച്ചത്. ഇതോടെ ഇരുപാദങ്ങളിലുമായി ബാഴ്‌സയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് യുണൈറ്റഡ് വീഴ്ത്തിയത്. മറ്റ് മത്സരങ്ങളില്‍ വിജയിച്ച് ബയേര്‍ ലെവര്‍ക്യൂസന്‍, എഎസ് റോമ, യുവന്റസ് തുടങ്ങിയ ടീമുകളും യൂറോപ്പാ ലിഗ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയിട്ടുണ്ട്.
Beat Barca to reach R16 of the #UEL ✅
League Cup Final vs. Newcastle ⌛️Manchester United half way to a perfect week. 👀 pic.twitter.com/GK0w1xDdqb
— CBS Sports Golazo ⚽️ (@CBSSportsGolazo) February 23, 2023
Comments are closed for this post.