വെംബ്ലി: ആവേശകരമായ മാഞ്ചസ്റ്റർ ഡർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-1 തോൽപ്പിച്ച മാഞ്ചസ്റ്റർ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-1 തോൽപ്പിച്ച മാഞ്ചസ്റ്റർ സിറ്റിക്ക് എഫ്.എ കപ്പ് കിരീടം. ക്യാപ്റ്റൻ ഗുണ്ടോഗൻ നേടിയ ഇരട്ട ഗോളുകളുടെ ബലത്തിലാണ് സിറ്റി കിരീടം ചൂടിയത്.കളി തുടങ്ങി നിമിഷങ്ങൾക്കകം തന്നെ ഗുണ്ടോഗൻ സിറ്റിക്കായി ഗോൾ നേടിയിരുന്നു. ഗോൾ വീഴുമ്പോൾ കളി തുടങ്ങി വെറും 12 സെക്കൻഡുകൾ മാത്രമാണ് പിന്നിട്ടിരുന്നത്. 33-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ബ്രൂണോ യുണൈറ്റഡിന് സമനില നേടിക്കൊടുത്തു.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സിറ്റി അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. 51-ാം മിനിറ്റിൽ കോർണർ കിക്കിൽ പെനാൽറ്റി ബോക്‌സിന് പുറത്തുനിന്നായിരുന്നു ഗുണ്ടോഗന്റെ ഗോൾ. മാഞ്ചസ്റ്റർ സിറ്റിയുടെ ഏഴാം എഫ്.എ കപ്പ് കിരീടമാണിത്. അടുത്ത ആഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ കൂടി ജയിച്ചാൽ ട്രെബിൾ കിരീടം നേടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ക്ലബ്ബാവും മാഞ്ചസ്റ്റർ സിറ്റി.
What. A. Team. 🏆#EmiratesFACup pic.twitter.com/ReR1NWVyUD
— Emirates FA Cup (@EmiratesFACup) June 3, 2023
Comments are closed for this post.