ഇസ്താംപൂൾ: ചാമ്പ്യൻസ് ലീഗിലെ ആവേശപ്പോരാട്ടത്തിൽ ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി അവരുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. സിറ്റിയുടെ സ്പാനിഷ് താരമായ റോഡ്രി കളി 68 മിനിട്ട് പിന്നിട്ടപ്പോൾ നേടിയ ഗോളിലാണ് മത്സരം സിറ്റി സ്വന്തമാക്കിയത്.
മത്സരത്തിൽ ഉടനീളം സിറ്റിക്ക് തന്നെയായിരുന്നു ആധിപത്യം. മത്സരത്തിന്റെ പകുതിയോളം സമയവും പന്ത് കൈവശം വെച്ച് കളിച്ച സിറ്റി നാലോളം ഷോട്ടുകളാണ് ഇന്ററിന്റെ ഗോൾ വല ലക്ഷ്യമാക്കി തൊടുത്തത്. ഇന്റർ 5 ഓൺ ഷോട്ടുകൾ സിറ്റിയുടെ പോസ്റ്റിലേക്ക് തൊടുത്തു.
Comments are closed for this post.