2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

മാനന്തവാടിയില്‍ കിണറ്റില്‍ വീണ പുലിയെ പുറത്തെടുത്തു

വയനാട്: മാനന്തവാടിയില്‍ കിണറ്റില്‍ വീണ പുലിയെ പുറത്തെടുത്തു. ബത്തേരി ആര്‍ആര്‍ടി സംഘത്തിന്റെ നേതൃത്വത്തില്‍ മയക്കുവെടി വെച്ചാണ് പുലിയെ പുറത്തെടുത്തത്. പവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴയില്‍ പുതിയിടം മുത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറിലാണ് പുലി വീണത്.

ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം.ഇന്നലെ രാത്രി മുതല്‍ കിണറ്റില്‍ കിടക്കുന്നത് കൊണ്ട് അവശനിലയിലായിരുന്നു പുലി. അതിനാല്‍ ഇന്ന് വൈകുന്നേരത്തോടെ ആര്‍ആര്‍ടി സംഘത്തെ എത്തിച്ച് പുലിയെ പുറത്തെടുക്കാമെന്ന തീരുമാനത്തിലായിരുന്നു വനംവകുപ്പ്.

പുലിയുടെ ആരോഗ്യസ്ഥിതി മോശമായെന്ന് മനസിലാക്കിയതോടെ നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.