കോഴിക്കോട്: സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലെന്ന കാര്യം പരസ്യപ്പെടുത്തിയ മാനേജർക്ക് സസ്പെൻഷൻ. കെ. നിതിനെയാണ് സസ്‌പെൻഡ് ചെയ്തത്. കോഴിക്കോട് പാളയം മാവേലി സ്റ്റോറിൽ സാധനങ്ങൾ ഇല്ലെന്നായിരുന്നു ഇയാൾ പരസ്യപ്പെടുത്തിയത്. സ്റ്റോറില്‍ ചില സാധനങ്ങള്‍ ഇല്ല എന്ന് ഇയാൾ ബോര്‍ഡില്‍ എഴുതി പരസ്യപ്പെടുത്തിയിരുന്നു.
കോഴിക്കോട് പാളയം സ്റ്റോറിൽ സാധനങ്ങൾ ഇല്ലാത്ത കാര്യം കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ഇതിന് പിന്നാലെ ഇന്നലെ കോൺഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് എം.എൽ.എ ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചിരുന്നു. സപ്ലൈകോയിൽ ആവശ്യവസ്തുക്കൾ ലഭ്യമല്ലാത്ത കാര്യം ഭരണപക്ഷത്തിന് തിരിച്ചടിയായി.
അതേസമയം, പാളയം ഡിപ്പോയില്‍ പരിശോധന നടത്തിയപ്പോള്‍ ഇല്ല എന്ന് പറഞ്ഞ സാധനങ്ങള്‍ കണ്ടെത്തി. ഉളള സാധനങ്ങള്‍ ഇല്ല എന്ന് പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. അതേസമയം, പൂപ്പൽ പിടിച്ച സാധനങ്ങളാണ് ഔട്ട്ലെറ്റിലുണ്ടായിരുന്നത്. കണ്ടെത്തിയ സാധനങ്ങൾ കുറഞ്ഞ അളവിൽ മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് ഇതുസംബന്ധിച്ച് സപ്ലൈകോ മാനേജറുടെ വിശദീകരണം.
Comments are closed for this post.