ലഖ്‌നോ: മക്കള്‍ സംരക്ഷിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് 1.5 കോടി രൂപയുടെ സ്വത്തുക്കള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിലേക്ക് നല്‍കി വയോധികന്‍. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ സ്വദേശി നാഥു സിങ്(80) ആണ് വീടും സ്ഥലവും ഉള്‍പ്പെടെ സര്‍ക്കാരിന് നല്‍കിയത്.
താന്‍ മരിച്ചാല്‍ മൃതദേഹം മെഡിക്കല്‍ കോളജിന് പഠനത്തിനായി വിട്ടുകൊടുക്കണമെന്നും മൃതദേഹം മക്കളെ കാണാന്‍ അനുവദിക്കരുതെന്നും അദ്ദേഹം അറിയിച്ചു.
നിലവില്‍ വൃദ്ധസദനത്തിലാണ് നാഥു സിങ് കഴിയുന്നത്. മകനടക്കം നാലു മക്കളാണ് ഇദ്ദേഹത്തിനുള്ളത്. ഇവരെല്ലാം വിവാഹിതരാണ്. ഭാര്യ മരിച്ചതോടെ നാഥു ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. മകനും മരുമകളും തന്നെ വേണ്ട വിധത്തില്‍ പരിചരിക്കുന്നില്ലെന്നും അതിനാല്‍ സ്വത്തുക്കള്‍ അവര്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നാഥു സിങ് വ്യക്തമാക്കി. വൃദ്ധസഥനത്തില്‍ പോലും ആരും തന്നെ സന്ദര്‍ശിക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് നല്‍കാന്‍ നാഥു തയ്യാറായത്.
Comments are closed for this post.