കിളിമാനൂര്‍: ബിയര്‍ നല്‍കാത്തതിനാല്‍ അയല്‍വാസിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ കസ്റ്റഡിയില്‍. കൊച്ചുമോന്‍ എന്ന ബിനുരാജിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. അയല്‍വാസിയായ അജയമോനോട് കൈയ്യിലിരിക്കുന്ന ബിയര്‍ നല്‍കാന്‍ ബിനുരാജ് ആവശ്യപ്പെട്ടെങ്കിലും അയാള്‍ നല്‍കിയില്ല. ഇതോടെ ഇടുപ്പില്‍ കരുതിയിരിക്കുന്ന കഠാരയെടുത്ത് ബിനുരാജ് അജയമോനെ കുത്തുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അജയമോനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോജേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Content Highlights:man who tried to kill his neighbor for not giving him beer in kilimanoor
Comments are closed for this post.