2021 March 07 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് കൊല്ലത്ത് യുവാവിന് ക്രൂരമര്‍ദ്ദനം; ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു

കൊല്ലം: കൊട്ടിയത്ത് ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലച്ചതച്ചു. മൈലാപ്പൂര്‍ സ്വദേശി ഷംനാദിനെയാണ് ഞായറാഴ്ച്ച ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. ഡിസംബര്‍ 24 ന് ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. ബൈക്ക് മോഷ്ടാവല്ലെന്ന് ആവര്‍ത്തിച്ചിട്ടും ഷംനാദിനെ മര്‍ദ്ദിച്ചു. യഥാര്‍ഥ ബൈക്ക് മോഷ്ടാക്കളെ പൊലിസ് പിന്നീട് പിടികൂടി.

ഷംനാദിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. അക്രമികള്‍ക്ക് എതിരെയും ദൃശ്യങ്ങള്‍ പ്രചരിച്ചവരെയും പിടികൂടണം എന്നാവശ്യപ്പെട്ട് കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് ഷംനാദ് പരാതി നല്‍കി. അന്വേഷണം ആരംഭിച്ചതായി പൊലിസ് പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.