2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പുറം ചൊറിയാന്‍ ഇതും ഒരു വഴി; വൈറലായി ജെ.സി.ബിയുടെ പുറം ചൊറിയല്‍ വീഡിയോ

ഒരു മണ്ണുമാന്തി യന്ത്രത്തിന്റെ എന്തെല്ലാം ഉപയോഗങ്ങളെക്കുറിച്ച് നിങ്ങള്‍ക്കറിയാം.? ഒരാളുടെ പുറം ചൊറിയുന്ന പോലെ നിസാരമായ ഒരു കാര്യം ചെയ്യാന്‍ ജെ.സി.ബി ഉപയോഗിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ.. എന്നാല്‍ ജെ.സി.ബി കൊണ്ടുള്ള ഈ ഉപയോഗത്തിന്റെ അപൂര്‍വമായ ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ കുറച്ചുദിവസമായി വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്.

പണിയിടത്തില്‍ കലശലായി തുണികൊണ്ട് പുറം ചൊറിയുന്ന ഒരാളെ വീഡിയോയില്‍ കാണാം. എന്നിട്ടും അയാള്‍ക്ക് തൃപ്തിവരുന്നില്ല. സമീപത്തായി ഒരു ഒരാള്‍ ജെ.സി.ബി മെഷീനുമായി നില്‍ക്കുന്നുണ്ട്. പെട്ടന്ന് പുറം ചൊറിയുന്നയാള്‍ സഹായത്തിനായി ജെ.സി.ബി ഓപ്പറേറ്ററുടെ അടുത്തേക്ക് നീങ്ങുന്നു. ശേഷം ഓപ്പറേറ്റര്‍ ജെ.സി.ബിയുടെ മുന്‍ കൈകൊണ്ട് അദ്ദേഹത്തിന്റെ പുറം ചൊറിഞ്ഞുകൊടുക്കുന്നതും വീഡിയോയില്‍ കാണാം..

ഒരേസമയം കൗതുകവും എന്നാല്‍ അവിശ്വസനീയവുമായ ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ചിലരിതിനെ രസകരമെന്ന് വിശേഷിപ്പിച്ചപ്പോള്‍ മറ്റുചിലരിതിനെ അപകടകരമെന്നാണ് വിശേഷിപ്പിച്ചത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.