
മുംബൈ: നഗരത്തില്‍ പട്ടാപ്പകല്‍ കത്തിയാക്രമണം. മുംബൈയിലെ കുര്‍ള മേഖലയിലുള്ള കാല്‍നട പാലത്തിലാണ് സംഭവം. നടന്നുപോകുന്ന ഒരാള്‍ക്കെതിരെ പിറകില്‍ നിന്ന് ഓടിയെത്തിയ അക്രമി കത്തി വീശുന്നതും അയാള്‍ തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
സമീപത്തുകൂടി പലരും കടന്നുപോകുന്നുണ്ടെങ്കിലും ഒന്നുംചെയ്യുന്നില്ല.
‘പണം മോഷ്ടിക്കാനുള്ള ശ്രമമൊന്നും ആക്രമണത്തിന് പിന്നിലില്ല. കൊല്ലുകയോ ഗുരുതരമായ പരുക്കേല്‍പ്പിക്കുകയോ ചെയ്യാമെന്ന ലക്ഷ്യത്തോടെയാണ് ആക്രമണമുണ്ടായത്’- സംഭവത്തെക്കുറിച്ച് പൊലിസ് പറഞ്ഞു.
#WATCH | Man survives knife attack, on a pedestrian bridge in the Kurla area in Mumbai, Maharashtra (28.11.2020)
“There was no attempt by the attacker to appropriate any money. It only seems to be an attack with an intent to cause grievous injury or death,” says a police officer pic.twitter.com/xjhOEjQPuB
— ANI (@ANI) December 2, 2020