മരിച്ചത് മന്ത്രിയുടെ മകന്റെ സുഹൃത്ത്
കേന്ദ്ര മന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍, സമീപത്ത് മന്ത്രിയുടെ മകന്റെ തോക്ക്
ലഖ്‌നോ: കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. മന്ത്രിയുടെ മകന്‍ വികാസ് കിഷോറിന്റെ സുഹൃത്ത് വിനയ് ശ്രീവാസ്തവയേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വികാസിന്റെ പേരിലുള്ള ഒരു തോക്ക് സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്.
താക്കൂര്‍ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബെഗാരിയ ഗ്രാമത്തിലെ വീട്ടിലാണ് സംഭവം. പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം നടക്കുകയാണെന്നും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ലഖ്‌നോ വെസ്റ്റ് ഡി.സി.പി രാഹുല്‍ രാജ് പറഞ്ഞു.
മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി അയച്ചു. വികാസ് ശ്രീവാസ്തവയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
Comments are closed for this post.