2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തട്ടുകടയിലെ തര്‍ക്കം: ഇടുക്കിയില്‍ യുവാവ് വെടിയേറ്റ് മരിച്ചു; ഒരാളുടെ നില ഗുരുതരം

തൊടുപുഴ: മൂലമറ്റത്ത് തട്ടുകടയില്‍ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂലമറ്റം കീരിത്തോട് സ്വദേശി സനലാണ് കൊല്ലപ്പെട്ടത്. മറ്റൊരാള്‍ക്ക് കൂടി വെടിയേറ്റു. കടയില്‍ ഭക്ഷണം കഴിക്കാനെത്തിയ മാര്‍ട്ടിന്‍ ജോസഫാണ് വെടിയുതിര്‍ത്തത്. ഭക്ഷണത്തെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

പ്രതി തോക്കുമായി എത്തി വെടിയുതിര്‍ക്കുകയായിരുന്നു. പ്രതിയെ മുട്ടം പൊലിസ് പിടികൂടി. മരിച്ച സനല്‍ സാബു ബസ് ജീവനക്കാരനാണ്. ഇയാളുടെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയാണ് ഗുരുതര പരുക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.