ആലപ്പുഴ: നൂറനാട് ഭിന്നശേഷിക്കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. നൂറനാട് സ്വദേശി പ്രണവിനെയാണ് നൂറനാട് സി.ഐയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പ്രതി തന്റെ വീട്ടില്‍വെച്ചാണ് ക്രൂരപീഡനത്തിനിരയാക്കിയത്. യുവതിയുടെ മൊബൈലും പാത്രങ്ങളും റോഡില്‍ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് യുവതിയെ കണ്ടെത്തിയത്. ദേഹമാസകലം മുറിവുകളേറ്റ് അവശയായ യുവതിയെ നാട്ടുകാരും ബന്ധുക്കളും മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രണവ് നിരന്തരം ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് പൊലിസ് നല്‍കുന്ന വിവരം.
Comments are closed for this post.