വാഷിങ്ടണ്‍: 2021 ജനുവരി ആറിന് കാപിറ്റോള്‍ ആക്രമണത്തിനിടെ പാര്‍ലമെന്റ് അംഗമായ നാന്‍സി പെലോസിയുടെ ഓഫിസില്‍ അതിക്രമിച്ചുകയറി മേശപ്പുറത്ത് കാല്‍ കയറ്റിവച്ചയാള്‍ കുറ്റക്കാരനെന്ന് കോടതി. അര്‍ക്കന്‍സാസ് നിവാസിയായ റിച്ചാര്‍ഡ് ബാര്‍നെറ്റ് എന്നയാളാണ് പ്രതി. മെയ് മൂന്നിന് വാഷിങ്ടണ്‍ ഡിസി കോടതി ശിക്ഷ വിധിക്കും.
ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ അദ്ദേഹത്തിന്റെ അനുകൂലികള്‍ കാപിറ്റോള്‍ ബില്‍ഡിങില്‍ ഇരച്ചുകയറി പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ പ്രതിഷേധക്കാരിലൊരാള്‍ ഡെമോക്രാറ്റ് അംഗമായ നാന്‍സി പെലോസിയുടെ കസേരയില്‍ ഇരിക്കുകയും മേശപ്പുറത്ത് കാല്‍ വെച്ച് ഫോട്ടോ എടുക്കുകയും ചെയ്തു.
റിച്ചാര്‍ഡ് ബാര്‍നെറ്റിന്റെ ഈ ചിത്രം ക്യാപിറ്റോള്‍ ആക്രമണത്തിന്റെ പ്രതീകമായി മാറിയിരുന്നു. ഔദ്യോഗിക നടപടി തടസ്സപ്പെടുത്തല്‍ ഉള്‍പ്പെടെ ചുമത്തിയ എട്ട് കുറ്റങ്ങളിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
Comments are closed for this post.