2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അടങ്ങാത്ത വെറുപ്പ്, നാഗ്പൂരില്‍ മോദിയുടെ ചിത്രത്തിന് നേരെ വീണ്ടും വീണ്ടും കല്ലെറിഞ്ഞ് യുവാവ്

വെറുപ്പ്, നാഗ്പൂരില്‍ മോദിയുടെ ചിത്രത്തിന് നേരെ കല്ലെറിഞ്ഞ് യുവാവ്

നാഗ്പൂര്‍: വെറുപ്പ് മൂലം പ്രധാനമന്ത്രിയുടെ പോസ്റ്ററിന് നേരെ കല്ലെറിഞ്ഞ് യുവാവ്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

30 വയസ് തോന്നിക്കുന്ന യുവാവ് റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന മോദിയുടെ ചിത്രത്തിന് ആവര്‍ത്തിച്ചു കല്ലെറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബി.ജെ.പി സര്‍ക്കാറിന്റെ വീക്ഷിത് ഭാരത് പരിപാടിയുടെ പോസ്റ്ററിന് നേരെയാണ് കല്ലേറ്. നാഗ്പൂരിലെ ചന്ദ്രമണി സ്ര്‌റോപ്പില്‍ സാഥാപിച്ചിരിക്കുന്ന പോസ്റ്ററിന് നേരെയാണ് ഇയാള്‍ കല്ലെറിയുന്നത്. ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷമാണ് ഇയാള്‍ കല്ലെറിയുന്നത്.

ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് ഹിതേന്ദ്ര പിതാഡിയയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ഗുജറാത്ത് കോണ്‍ഗ്രസിന്റെ എസ്‌സി ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാനും എഐസിസിയുടെ മുന്‍ ദേശീയ കോര്‍ഡിനേറ്ററുമാണ് ഹിതേന്ദ്ര പിതാഡിയ.’നരേന്ദ്ര മോദിയോട് നാഗ്പൂരില്‍ അത്രയധികം വെറുപ്പുണ്ട്. നാഗ്പൂരിലെ ബസ് സ്റ്റോപ്പില്‍ സ്ഥാപിച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബാനറിന് നേരെ ഇയാള്‍ കല്ലെറിയുന്നത് വീഡിയോയില്‍ കാണാം” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നാഗ്പൂരിലെ ചന്ദ്രമണി നഗര്‍ ബസ് സ്റ്റോപ്പിലാണ് ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്.

   

വെള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ച ഒരാളാണ് കല്ലെറിയുന്നത്.അതുവഴി പോകുന്നവര്‍ നോക്കിനില്‍ക്കുന്നതും ചിലര്‍ ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നതും കാണാം. ബി.ജെ.പിയുടെ വികസിത് സങ്കല്‍പ് യാത്രയുടെ ബാനറാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. നവംബര്‍ 21ന് ആരംഭിച്ച യാത്ര ജനുവരി 26ന് സമാപിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.