കോഴിക്കോട്: വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം അട്ടപ്പാടി ചുരത്തിൽ തള്ളി. തിരൂർ സ്വദേശി സിദ്ധിഖ് (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഷിബിലി (22) ഫർഹാന (18) എന്നിവർ പിടിയിൽ. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽവച്ചാണ് കൊലപാതകം നടത്തിയതെന്ന് സൂചനയുണ്ട്. ട്രോളി ബാഗിലാക്കി അട്ടപ്പാടിയിലെ അഗളിയിൽ ഉപേക്ഷിച്ച മൃതദേഹം പൊലീസ് കണ്ടെത്തി. സിദ്ദിഖിന്റെ സ്ഥാപനത്തിലെ ജീവനക്കാരാണ് പിടിയിലായ ഷിബിലിയും ഫർഹാനയും.
സിദ്ദിഖിനെ കാണിനില്ലെന്ന് പറഞ്ഞ് മകൻ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടമായതായി കണ്ടെത്തി.സിദ്ധിഖ് സാധാരണഗതിയിൽ വീട്ടിൽ നിന്ന് പോയാലും ഒരാഴ്ച കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരാറുണ്ടായിരുന്നു.എന്നാൽ ഫോൺ സ്വിച്ച് ഓഫായതോടെയാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകുന്നത്.
പോലീസിന്റെ അന്വേഷണത്തിൽ സിദ്ധിഖ് കൊല്ലപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തുകയായിരുന്നു.മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ ചെന്നൈയിൽ നിന്ന് പിടിയിലാകുന്നത്.
Content Highlights: man killed in kozhikode
Comments are closed for this post.