ചങ്ങനാശേരി(കോട്ടയം): വാകത്താനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗുരുതരമായി പരുക്കറ്റ ഉടമ മരിച്ചു. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വാണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം.
ഇന്നലെ രാവിലെ 10.30 ഓടെ സാബുവിന്റെ വീടിന് 20 മീറ്റര്‍ അകലെ വച്ചാണു സംഭവം. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കാര്‍ കത്തുന്നതുകണ്ട് സമീപത്ത് നിര്‍മാണ പ്രവൃത്തിയിലുണ്ടായിരുന്ന അതിഥി തൊഴിലാളികളെത്തി വെള്ളം ഒഴിച്ച് തീ അണയ്ക്കുവാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാരും ഇവരോടൊപ്പം ചേര്‍ന്നെങ്കിലും തീ കെടുത്താനായില്ല. 20 മിനിറ്റിന് ശേഷം ചങ്ങനാശേരിയില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തി തീയണച്ചാണു സാബുവിനെ പുറത്തെടുത്തത്.
സാബു കാറില്‍ തനിച്ചായിരുന്നു. ഉടനെതന്നെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുത്രിയിലെത്തിച്ചെങ്കിലും 80 ശതമനത്തോളം പൊള്ളലേറ്റതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
man-injured-after-car-caught-fire-dies-in-kottayam
Comments are closed for this post.