പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി
Gallery
Share
ചെറിയ ചുവടിന്റെ വലിയ വിജയം
1969 ജൂലായ് 21നു മനുഷ്യന് ആദ്യമായി ചന്ദ്രനില്‍ കാലുകുത്തി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.48 നായിരുന്നു ഇത്. (അമേരിക്കന്‍ സമയം ജൂലായ് 20 രാത്രി 10.56)
‘അപ്പോളോ 11 എന്ന പ്രത്യേക വാഹനത്തിലുള്ള ഈ യാത്രാന്ത്യം നീല്‍ ആംസ്ട്രോങ്ങാണ് ആദ്യമിറങ്ങിയത്. സഹയാത്രികനായി എഡ്വിന് ആല്ഡ്രിന് പിന്നീടിറങ്ങി. മൂന്നാമനായ മൈക്കിള്‍ കോളിന്‍സ് ലൂണാര്‍ മൊഡ്യൂള്‍ നിയന്ത്രിച്ച് വഹനത്തിനകത്തു തന്നെ ഇരിക്കുകയായിരുന്നു.
ചന്ദ്രനിലെ പ്രശാന്തിയുടെ സമുദ്രം (സീ ഓഫ് ട്രാന്‍ങ്ക്വിലിറ്റി) എന്ന ഭാഗത്താണ് ആംസ്ട്രോങും സഹയാത്രികരും കാലുകുത്തിയത്.
ആദ്യമായി ചന്ദ്രനില്‍ എത്തിയ നീല്‍ ആംസ്ട്രോങ് പറഞ്ഞു: ‘One small step for a man, one giant leap for mankind’
1959 ല്‍ സോവിയറ്റ് വാഹനമായ ലൂണ 3 ആണ് ചന്ദ്രന്റെ മറുഭാഗത്തിന്റെ ചിത്രം ആദ്യം പകര്‍ത്തിയത്.
മനുഷ്യന് ചന്ദ്രനിലിറങ്ങിയത് കെട്ടുകഥയെന്ന് വാദിക്കുന്ന പുസ്തകങ്ങളും ഡോക്യുമെന്ററികളും ലോകത്തുണ്ട്. റഷ്യയെ പരാജയപ്പെടുത്താന്‍ അമേരിക്ക നെയ്ത കള്ളക്കഥയാണ് ആദ്യത്തെ ചന്ദ്രയാത്ര എന്നും വാദമുണ്ട്. നെവാഡാ മരുപ്രദേശത്ത് ഒരുക്കിയ ഒരു സ്റ്റുഡിയോയില്‍നിന്നു ചിത്രീകരിച്ചതാണത്രേ അമേരിക്ക പുറത്തുവിട്ട ദൃശ്യങ്ങള്‍.
ചന്ദ്രനില്‍നിന്ന് നോക്കിയാല്‍ ഭൂമി കാണുന്നത് ഇങ്ങനെയാണ്
ഇനി ചൊവ്വയുടെ അതിരുകടക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിനും തയാറായി ശാസ്ത്രലോകം മുന്നോട്ടുതന്നെ.
കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.