2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ദിവസം ഒരു മണിക്കൂര്‍ ജോലി; വര്‍ഷത്തില്‍ ഒന്നരക്കോടി ശമ്പളം; വൈറലായി യുവാവ്

ദിവസം ഒരു മണിക്കൂര്‍ ജോലി; വര്‍ഷത്തില്‍ ഒന്നരക്കോടി ശമ്പളം; വൈറലായി യുവാവ്

നമുക്കെല്ലാവര്‍ക്കും അറിയാവുന്ന പോലെ ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത് ടെക് ജോലികള്‍ക്കാണ്. അതില്‍ തന്നെ തങ്ങളുടെ തൊഴിലാളികളെ സ്‌നേഹിക്കുന്ന കാര്യത്തില്‍ ഗൂഗിളിനോളം ആത്മാര്‍ത്ഥത മറ്റു കമ്പനികള്‍ക്ക് ഉണ്ടോ എന്നതും സംശയമാണ്. ലക്ഷങ്ങളാണ് ശമ്പളയിനത്തില്‍ ഗൂഗിള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് നല്‍കുന്നത്. ചെയ്യുന്ന വര്‍ക്കിന്റെ എണ്ണത്തിലല്ല പകരം ക്വാളിറ്റി നോക്കിയാണ് ഗൂഗിള്‍ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നത്. പണിയെടുക്കുന്ന മണിക്കൂറുകളോ, ചെയ്ത എണ്ണമോ ഒന്നും അവിടെ മാനദണ്ഡമല്ല. പകരം നിങ്ങള്‍ നിങ്ങളുടെ മേഖലയില്‍ ആത്മാര്‍ത്ഥതയോടെ മികച്ച വര്‍ക്ക് ചെയ്യാന്‍ തയ്യാറുണ്ടോ ഗൂഗിള്‍ നിങ്ങളെ ജോലിക്കെടുത്തിരിക്കും. മാത്രമല്ല നല്ല ശമ്പളവും നല്‍കും.

അത്തരത്തില്‍ ദിവസം വെറും ഒരു മണിക്കൂര്‍ മാത്രം ജോലി ചെയ്ത് വര്‍ഷത്തില്‍ 1,50,000 ഡോളര്‍ (ഏകദേശം 1.2 കോടി ഇന്ത്യന്‍ രൂപ) സമ്പാദിക്കുന്ന ഗൂഗിള്‍ ജീവനക്കാരന്റെ വാര്‍ത്തയിപ്പോള്‍ വൈറലായിരിക്കുകയാണ്. ഗൂഗിളിന്റെ ജെനറേഷന്‍ Z വിഭാഗത്തില്‍ നിന്നുള്ള സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഡെവോണ്‍ എന്ന വ്യക്തിയാണ് സ്വപ്‌ന തുല്യമായ ജോലിയെടുക്കുന്ന ഭാഗ്യവാന്‍. ഫോര്‍ച്യൂണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് യുവാവിന്റെ വെളിപ്പെടുത്തല്‍. ശമ്പളത്തിന് പുറമെ വാര്‍ഷിക ബോണസും മറ്റ് അലവന്‍സും തനിക്ക് ലഭിക്കുന്നുണ്ടന്നും ഇതെല്ലാം കണക്കാക്കിയാല്‍ ശമ്പളം ഒന്നരക്കോടി കവിയുമെന്നും ഡെവോണ്‍ വെളിപ്പെടുത്തി.

പലരും സ്വപ്‌നം കാണുന്ന ലൈഫാണ് ഡെവോണ്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. രാവിലെ 9 മണിയോടെയാണ് സാധാരണയായി ഡെവോണ്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കൂ. തുടര്‍ന്ന് കുളിയും ഭക്ഷണവുമൊക്കെ കഴിഞ്ഞ് 11 മണിയോടെ ഗൂഗിളില്‍ ജോലിക്ക് കയറും 12 കഴിയുന്നതോടെ കോഡിങ്ങും മറ്റ് കാര്യങ്ങളുമായി തന്റെ ജോലിയും തീര്‍ത്ത് പുറത്തുവരുമെന്നാണ് ഇദ്ദേഹം പറയുന്നത്. മാസം തോറും ലക്ഷങ്ങള്‍ കൃത്യമായി ഇയാളുടെ അക്കൗണ്ടില്‍ കയറുന്നുമുണ്ട്. ദിവസം ഒരു മണിക്കൂര്‍ മാത്രം ജോലി ചെയ്യുന്നതുകൊണ്ട് ബാക്കി സമയം ബോറടി മാറ്റാനായി തന്റെ സുഹൃത്തുമായി ചേര്‍ന്ന് പുതിയൊരു സ്റ്റാര്‍ട്ട് അപ്പ് പരിപാടി തുടങ്ങിയിരിക്കുകയാണ് ആശാനിപ്പോള്‍.

തൊഴിലാളികള്‍ക്ക് ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കുന്നതില്‍ ഗൂഗിള്‍ എല്ലാ കാലത്തും മുന്‍പന്തിയിലാണ്. 97 ശതമാനം ഗൂഗിള്‍ ജീവനക്കാരും തൊഴിലെടുക്കാന്‍ ഏറ്റവും എളുപ്പമുള്ള സ്ഥലം ഗൂഗിളാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

ജോലിയും- ജീവിത സന്തുലിതാവസ്ഥയും കണക്കാക്കിയാണ് മിക്ക ടെക്കികളും ഗൂഗിള്‍ തങ്ങളുടെ കരിയര്‍ ഓപ്ഷനായി തെരഞ്ഞെടുക്കുന്നതെന്നാണ് ഡെവോണിന്റെ അഭിപ്രായം. മികച്ച ശമ്പളം, അലവന്‍സുകള്‍, കുറഞ്ഞ ജോലി സമയം, ഉല്ലാസ ജീവിതം എന്നിവയൊക്കെ ഗൂഗിള്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഗൂഗിള്‍ പോലെ തന്നെ ആഗോള ബ്രാന്‍ഡാണ് ആപ്പിള്‍. പക്ഷെ ആപ്പിളില്‍ ജോലി സമയം വളരെ കൂടുതലാണ്. പക്ഷെ ഗൂഗിളില്‍ അങ്ങനെയല്ല. ഇതുതന്നെയാണ് മറ്റു കമ്പനികളുടെയും അവസ്ഥ,- ഡെവോണ്‍ കൂട്ടിച്ചേര്‍ത്തു.

ദിവസം ഒരു മണിക്കൂര്‍ ജോലി; വര്‍ഷത്തില്‍ ഒന്നരക്കോടി ശമ്പളം; വൈറലായി യുവാവ്


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.