ജയ്പൂര്‍: രണ്ടു വര്‍ഷത്തെ നിയമ പോരാട്ടം, റെയില്‍വ്വേയില്‍ നിന്ന് തനിക്ക് അര്‍ഹതപ്പെട്ട 33 രൂപ വാങ്ങിയെടുത്തിരിക്കുകയാണ് രാജസ്ഥാന്‍ കോട്ട സ്വദേശിയായ എന്‍ജിനിയര്‍ സുജീത് സ്വാമി.
2017 ഏപ്രിലിലാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ജി.എസ്.ടി പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പായിരുന്നു ഇത്. പിന്നീട് ക്യാന്‍സല്‍ ചെയ്യുകയുമുണ്ടായി. 2017 ജൂലൈ രണ്ടിനുള്ള യാത്രയ്ക്കായിരുന്നു ടിക്കറ്റെടുത്തത്. ജി.എസ്.ടി വന്നതിന്റെ പിറ്റേദിവസമായിരുന്നു ഇത്.
കോട്ടയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ടിക്കറ്റാണ് ബുക്ക് ചെയ്തിരുന്നത്. 765 രൂപ നല്‍കി ടിക്കറ്റെടുത്തു. എന്നാല്‍ ക്യാന്‍സല്‍ ചെയ്തപ്പോള്‍ 665 രൂപ മാത്രമാണ് തിരിച്ചുകിട്ടിയത്. 65 രൂപയ്ക്ക് പകരം 100 രൂപ പിടിച്ചിരിക്കുന്നു. 35 രൂപ പിടിച്ചിരിക്കുന്നത് സേവന നികുതിയായി.
ജി.എസ്.ടി വരുന്നതിനു മുന്‍പേ തന്നെ ടിക്കറ്റ് റദ്ദ് ചെയ്തിട്ടും എന്തിനാണ് സേവന നികുതി പിടിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
എന്നാല്‍, പിന്നീട് ജൂലെ ഒന്നിനു മുന്‍പ് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് ബുക്ക് ചെയ്ത സമയത്ത് ഈടാക്കിയ സേവന നികുതി തിരികെ നല്‍കാന്‍ തീരുമാനമായെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ 35 രൂപ തിരികെ ലഭിക്കുമെന്നും സുജീതിനെ അറിയിച്ചു. മെയ് ഒന്ന് 2019ന് രണ്ട് രൂപ കുറച്ച് 33 രൂപ സുജീതിന് ലഭിച്ചു. നിരന്തരമായ പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് തനിക്ക് 33 രൂപ തിരികെ ലഭിച്ചത്. ശല്യപ്പെടുത്തിയതിന് രണ്ടു രൂപ കുറച്ച് ബാക്കി 33 രൂപ കഞഇഠഇ നല്‍കുകയായിരുന്നു. അതേസമയം, 2018 ഏപ്രിലില്‍ സുജീത് ലോക് അദാലതിനെ സമീപിച്ചെങ്കിലും പരാതി പരിഗണിക്കപ്പെട്ടില്ല.
അതേസമയം, തനിക്ക് മാത്രമല്ല ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടതെന്ന് സുജീത് പറഞ്ഞു. വിവരാവകാശ രേഖ അനുസരിച്ച് ഒന്‍പതു ലക്ഷം യാത്രക്കാര്‍ ജി.എസ്.ടി പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യുകയും ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതിനു ശേഷം ടിക്കറ്റ് റദ്ദു ചെയ്യുകയും ചെയ്തു. ഇവരില്‍ നിന്നെല്ലാം സേവനനികുതി കൂടി റെയില്‍വ്വേ ഈടാക്കി. ഈ യാത്രക്കാരില്‍ നിന്ന് മാത്രം സേവന നികുതിയായി റെയില്‍വ്വേയ്ക്ക് ലഭിച്ചത് 3.34 കോടി രൂപയായിരുന്നു. ഇതില്‍ മിക്കവര്‍ക്കും ഇക്കാര്യത്തെപ്പറ്റി വ്യക്തമായ ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.