മനാമ: പ്രവാസി ഇന്ത്യക്കാരനെ ബഹ്റൈനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
47 വയസ്സുള്ള കാർത്തികേയൻ ഭാസ്കരന് എന്നയാളെയാണ് ഇവിടെ ദെമിസ്താന് പ്രവിശ്യയില്‍ നിര്‍ത്തിയിട്ട ഒരു ട്രക്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ഇദ്ധേഹം ഹമദ് ടൗണിലെ ഒരു ബിൽഡിങ് മെറ്റീരിയൽ കമ്പനിയിലെ ലോറിഡ്രൈവറായിരുന്നു. വഴിയാത്രക്കാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. സാമ്പത്തികപ്രശ്നങ്ങളെത്തുടർന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. തമിഴ്നാട് സ്വദേശിയാണെന്ന് കരുതുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.