
ഗുവാഹത്തി: അസമില്‍ വിദേശിയെന്ന് പ്രഖ്യാപിക്കപ്പെട്ട് തടങ്കലില്‍ കഴിഞ്ഞയാള്‍ മരിച്ചു. എന്നാല്‍ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു. ഇന്ത്യക്കാരനെന്ന് പ്രഖ്യാപിച്ചാല്‍ മാത്രമേ മൃതദേഹം സ്വീകരിക്കൂ എന്ന നിലപാടിലാണ് ബന്ധുക്കള്‍.
അസമിലെ സോനിത്പുല് ജില്ലയില്‍ നിന്നുള്ള അലിസിന്ഗ ഗ്രാമത്തിലെ ചന്ദ്ര പോള്‍ (65) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഗുവാഹത്തി മെഡിക്കല്‍ കോളജിലാണ് അദ്ദേഹം മരിച്ചത്.
‘വിദേശി’യെന്ന് മുദ്രകുത്തിയ അദ്ദേഹത്തിന്റെ മൃതദേഹം ബംഗ്ലാദേശിന് കൈമാറൂയെന്ന് ബന്ധുക്കള്‍ പറഞ്ഞു. തങ്ങള്‍ സ്വീകരിക്കണമെങ്കില്‍ ഇന്ത്യക്കാരനെന്ന് പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.