സിഡ്‌നി: ആസ്‌ട്രേലിയയില്‍ 91 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശിശു സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരന്‍ അറസ്റ്റില്‍. സംഭവത്തില്‍ പേര് വെളിപ്പെടുത്താത്ത 45 കാരനാണ് പൊലിസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ 1623 വ്യത്യസ്ത കേസുകളാണ് പൊലിസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇതില്‍ 136 പീഡനകേസുകളും ഉള്‍പ്പെടും.
പീഡനത്തിനരയായ കുട്ടികളുടെ വീഡിയോ ഇയാള്‍ ഡാര്‍ക്ക് വെബ്ബിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള നാലായിരത്തിലധികം ഫയലുകളാണ് ഇയാളുടെ കമ്പ്യൂട്ടറില്‍ നിന്നും പൊലിസ് കണ്ടെത്തിയത്. 2007 മുതല്‍ 2022 വരെയുള്ള കാലായളവില്‍ ആസ്‌ട്രേലിയയിലെ പത്തോളം ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ പ്രതി ജോലി ചെയ്തിട്ടുണ്ട്. ഇക്കാലയളവിലാണ് കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് ഇയാളുടെ ലൈംഗിക വൈകൃതങ്ങള്‍ക്ക് കൂടുതല്‍ ഇരയായത്.
ഇരകളില്‍ 87 പേര്‍ ആസ്‌ട്രേലിയയില്‍ നിന്നുള്ളവരും മറ്റ് കുട്ടികള്‍ വിദേശ രാജ്യങ്ങളിലെ ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ പെട്ടവരുമാണ്. ഇവരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികളും പൊലസ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
സമാനതകളില്ലാത്ത കുറ്റകൃത്യമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്നും താന്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ഭയാനകമായ കേസാണിതെന്നും ന്യൂ സൗത്ത് വെയില്‍സ് അസിസ്റ്റന്റ് പൊലിസ് കമ്മീഷണര്‍ മൈക്കല്‍ ഫിറ്റ്‌സ് ജെറാള്‍ഡ് പറഞ്ഞു.
Comments are closed for this post.