തിരുവനന്തപുരം: ആര്യനാട് പൊലിസ് സ്‌റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. പാലോട് സ്വദേശി ഷൈജുവാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച്ച മരിച്ചത്.
ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കാനെത്തിയ ഷൈജു ഇന്നലെ ഉച്ചയോടെയാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. പരാതി നല്‍കിയ ശേഷം പുറത്തേക്ക് പോയ ഷൈജു കയ്യില്‍ കരുതിയിരുന്ന പെട്രോളുമായി തിരികെയെത്തി ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നു. സംഭവം കണ്ടുനിന്നവര്‍ ഓടിയെത്തി തീണയച്ച് ആശുപത്രിയിലാക്കി. എന്നാല്‍ ഗുരുതരമായി പൊള്ളലേറ്റ ഷൈജുവിനെ രക്ഷിക്കാന്‍ സാധിച്ചില്ല.
കഴിഞ്ഞ ഞായറാഴ്ച മുതല്‍ യുവതിയെ കാണാനില്ലെന്നായിരുന്നു ഷൈജുവിന്റെ പരാതി. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തിനാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നാണ് പൊലീസ് നല്‍കിയ മറുപടിയെന്ന് ഷൈജു ആരോപിച്ചിരുന്നു.
ഇതേ പരാതി അവഗണിച്ചു എന്ന് ആരോപിച്ച് ഷൈജു കൊല്ലം പുത്തൂര്‍ പൊലീസ് സ്റ്റേഷനു മുന്നിലും ആത്മഹത്യാ ശ്രമം നടത്തിയിരുന്നു.
Comments are closed for this post.