കൊല്ലം: പൊറോട്ടയും ബീഫ് കറിയും കടം നല്‍കിയില്ല. തുടര്‍ന്ന് ഹോട്ടലിലെ ഭക്ഷണത്തില്‍ മണ്ണുവാരിയിട്ട് യുവാവ്. കൊല്ലം പൊരീക്കല്‍ സ്വദേശികളായ രാധ മകന്‍ തങ്കപ്പന്‍ എന്നിവര്‍ നടത്തുന്ന എഴുകോണ്‍ പരുത്തുംപാറയിലെ അക്ഷര ഹോട്ടലിലാണ് സംഭവം. പ്രതി പരുത്തുംപാറ സ്വദേശി അനന്തുവിനെ പൊലിസ് അറസ്റ്റ് ചെയ്തു.
ഹോട്ടലില്‍ എത്തിയ പരുത്തുംപാറ സ്വദേശിയായ അനന്തു, പൊറോട്ടയും ബീഫും കടം നല്‍കാന്‍ ആവശ്യപ്പെട്ടു. കടയുടമയായ തങ്കപ്പന്‍ കടം നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് അനന്തു ആക്രമണം നടത്തിയത്.
പ്രദേശത്തെ വ്യാപാരികള്‍ സംഭവം സ്റ്റേഷനില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് എഴുകോണ്‍ പൊലിസ് സ്ഥലത്തെത്തി. കട ഉടമയുടെ പരാതിയില്‍ പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അതിക്രമം നടത്തിയ അനന്തു.
Comments are closed for this post.