കൊച്ചി: എറണാകുളം നഗരത്തില്‍ യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം.കഴുത്തറുത്ത നിലയില്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രവിപുരം റെയ്‌സ് ട്രാവല്‍സിലെ ജിവനക്കാരി സൂര്യയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം.
ആക്രമണം ഉണ്ടായതിന് പിന്നാലെ യുവതി സമീപത്തെ ഹോട്ടലിലേക്ക് ഓടിക്കയറഉകയായിരുന്നു. അതുവഴിയെത്തിയ പൊലിസ് ജീപ്പിലാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നേരത്തെ വീസയ്ക്കു വേണ്ടി യുവാവ് ട്രാവല്‍സ് ഉടമയ്ക്ക് പണം നല്‍കിയിരുന്നു. എന്നാല്‍ വിസ ലഭിക്കാതിരുന്നിട്ടും പണം തിരികെ നല്‍കാതെ വന്നതാണ് യുവാവിനെ പ്രകോപിതനാക്കിയത്. ഉടമ സ്ഥലത്തില്ലെന്ന് പറഞ്ഞതോടെ യുവതിയെ ആക്രമിക്കുകയായിരുന്നു.
Comments are closed for this post.