കോട്ടയം: മീനടത്ത് മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍. മീനടം മാത്തൂര്‍പടി തെക്കയില്‍ കൊച്ചുമോനെയാണ് പാമ്പാടി പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുകയും മാതാവിനെ മര്‍ദ്ദിക്കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
ഇയാള്‍ മാതാവിനെ മര്‍ദ്ദിക്കുന്നതിന്റെയും പിതാവിനെ അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇയാളുടെ ഭാര്യയാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പുറത്തുവിട്ടതെന്നാണ് വിവരം. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments are closed for this post.